ഭാര്യമാരെ അവഗണിച്ചാല്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി പൂട്ടുവീഴും
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലുണ്ടാകുന്ന പീഡനകഥകള്‍ തുടര്‍കഥയാകുമ്പോള്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചാല്‍ ഇനി പൂട്ടു വീഴും. ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ പീഡിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധന പീഡന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നാണ്് മന്ത്രി വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ആണെന്ന അഹങ്കാരത്തില്‍ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പരാതികളുണ്ടായാല്‍ നടപടി കടുത്തതാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്ത്രീധന പീഡന കഥകള്‍ പല വകുപ്പിലും കേള്‍ക്കുന്നുണ്ട്. ഓരോ വകുപ്പും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും ആന്റണി രാജു പറഞ്ഞു. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍.
വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന കിരണിനെ വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. വിസ്മയ കേസിനു ശേഷവും നിരവധി സ്ത്രീധന പീഡനകഥകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.