Kerala NewsLatest News
കിരണ്‍കുമാറിനെ പുറത്താക്കിയത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷം; വിശദീകരണവുമായി ഗതാഗത മന്ത്രി
കൊല്ലം: വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിസ്മയക്ക് നീതി ഉറപ്പാക്കണം എന്നാവശ്യവുമായി് അച്ഛനും സഹോദരനും ഗതാഗതമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. 45 ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് കിരണിനെ പുറത്താക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്നും മന്ത്രി കൂട്ട്ിച്ചേര്‍ത്തു.
നടപടിക്കെതിരെ സുപ്രീംകോടതി വരെ പോകാനുള്ള അവകാശം കിരണ്‍ കുമാറിനുണ്ട്. അതേസമയം മന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടിയെ തുടര്‍ന്ന്‌ന നീതി കിട്ടിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.