അമ്മയില്‍നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം, നിരാഹാരസമരം നടത്തുമെന്ന് അമ്മ അനുപമ
തിരുവനന്തപുരം: അമ്മയില്‍നിന്ന് കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍, കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നാളെ മുതല്‍ നിരാഹാരം സമരം നടത്തുമെന്ന് അമ്മ അനുപമ എസ് ചന്ദ്രന്‍. സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. വനിതാകമ്മീഷന്‍ നടപടികളില്‍ വിശ്വാസമില്ലെന്നും അനുപമ മാധ്യമചര്‍ച്ചയിലൂടെ അറിയിച്ചു.
അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ സര്‍ക്കാരും പൊലീസും രംഗത്തെത്തിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.
എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകുവെന്ന ചെയര്‍പേഴ്സന്റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമസമിതിയില്‍ അമ്മയുടെ ആവശ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.