keralaKerala NewsLatest News

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; ഷാജൻ സ്കറിയക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിനെ തുടർന്ന് ഷാജൻ സ്കറിയക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുന്ന കേസിൽ ഐടി ആക്ടും പ്രയോഗിച്ചിരിക്കുകയാണ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതാണ് ആരോപണം.

വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഷാജൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിൽ സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയിൽ കമന്റുകൾ എഴുതിയ നാല് പേര്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

ഭാരതീയ ന്യായ സന്‍ഹിതയുടെ 79, 75(3), 3(5) വകുപ്പുകൾക്കും ഐടി ആക്ട് 67 വകുപ്പിനുമുപരിയായി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tag: Complaint filed against Shajan Skaria for insulting femininity

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button