Kerala NewsLatest News
ഇന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധി
തിരുവനന്തപുരം: ഇന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. മുഹറം, ഒന്നാം ഓണം, രണ്ടാം ഓണം, ഞായറാഴ്ച ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.
നാളെ മുതല്‍ ബാങ്കുകള്‍ക്ക് തിങ്കളാഴ്ച വരെയാണ് അവധിയാണ്. എന്നാല്‍, മുഹറം ദിനമായ ഇന്ന് ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കും. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല. ഓണമായതിനാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്.