Kerala NewsLatest News

മന്‍കി ബാത് എന്റെ പഴയ സഖാക്കള്‍ കേട്ടിരുന്നെങ്കില്‍ മോദിയെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വീരപുത്രന്‍ എന്ന് പറഞ്ഞേനെ : അബ്ദുല്ലക്കുട്ടി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് പ്രസംഗത്തെ പുകഴ്ത്തി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. ഓരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധീക്കുന്നു എന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പഴയ സഖാക്കള്‍ ഇതൊക്കെ ഇപ്പോള്‍ കേട്ടിരുന്നെങ്കില്‍ ഇദ്ദേഹത്തെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്‍റെ വീരപുത്രന്‍ എന്ന് പറഞ്ഞേനെയെന്നും അബ്ദുല്ലക്കുട്ടി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം :

പ്രധാനമന്ത്രിയുടെ 79 )o #ManKiBaat

കേട്ടു.പതിവുപോലെവിജ്ഞാന പ്രദം മാത്രമല്ല ഇക്കുറി ദേശസ്നേഹ പ്രചോദനം കൊണ്ട് ശ്രോതാക്കാളെ കോരിത്തരിപ്പിച്ച വാക്ക്ധോരണിയായിരുന്നു. ഒരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധിക്കുന്നു എന്നത് ഗവേഷണ കുതുകികള്‍ക്ക് പഠനാര്‍ഹര്‍മായ നവവിഷയം തന്നെയാണ്. എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവും മോദിജിയുടെ ഹൃദയം കൊണ്ടുള്ള ഈസംസാരത്തിന്റെ സത്ത് ഇന്റഗ്രല്‍ ഹ്യൂമനിസന്റേതാണ്
രാഷ്ട്രീയത്തെക്കാള്‍ വലുതാണ് രാഷ്ട്രം, സംഘടന പ്രവത്തനം സേവന പ്രവത്തനമാവണം,വികസനമാണ് എന്റെ റിലീജിയന്‍ ഇങ്ങനെ എത്ര എത്ര വചനങ്ങള്‍ … ബാപ്പുജിയുടെ ബ്രിട്ടീഷ് വിരുദ്ധ ‘ഭാരത് ഛോഡോആന്തോളനെ ‘ഓര്‍മ്മിപ്പിച്ച്‌ പി എം നമ്മോട് ആഹ്വനം ചെയ്തത് ഭാരത് ജോഡോ ആന്തോളന്‍ ഏറ്റെടുക്കാനാണ്.

വികസിത സമ്ബന്ന ഇന്ത്യ സൃഷ്ടിക്കാന്‍ നാം ഒന്നിക്കുന്ന ജനകീയ മുന്നേറ്റം സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം ‘ അമൃത മഹോത്സവമാക്കി ‘ ആഘോഷിക്കാന്‍ കര്‍മ്മ പദ്ധതികള്‍ PM മന്‍കീ ബാത്തില്‍ പറഞ്ഞുതന്നു. മന്‍കീബാത്ത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഖാദി ഉല്‍പന്നങ്ങള്‍ക്ക് പതിന്‍ മടങ്ങ് വില്‍പനയാണ് വസ്ത്രങ്ങളില്‍ ഒന്ന് ഖാദി ഉപയോഗിക്കാന്‍ അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു.

ഒരു ഖാദി ഷോപ്പില്‍ മാത്രം ഒരു ദിവസം ഒരു കോടിയുടെ കച്ചവടം നടന്നവത്രേ!
ഇന്ന് കൈത്തറി തൊഴിലാളിള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത് നാം ഒരോരുത്തരം
ഒരു തുണിത്തരം വാങ്ങിയാല്‍ പാവപ്പെട്ട നെയ്ത്തുകാരന്റെ ജീവിതം മാറ്റിമറിക്കാന്‍ കഴിയും എത്ര ഹൃദയ സ്പൃക്കായാണ് മോദിജി നെയ്ത്തുകാര്‍ക്ക് വേണ്ടി പറയുന്നത്. (എന്റെ പഴയ സഖാക്കള്‍ ഇതെക്കെ കേട്ടിരുന്നിലെങ്കില്‍ ഇദ്ദേഹത്തെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വീരപുത്രന്‍ എന്ന് പറഞ്ഞേനെ)

പതിവു പോലെ ഇന്നത്തെ വര്‍ത്താനത്തില്‍ കുറെ നല്ല മനുഷ്യരെ പരിചയപ്പെടുത്തി
കാശ്മീര്‍ പോലെ, ഹിമാചല്‍ പോലെ ഇനി മണിപ്പൂര്‍ ആപ്പിളിന്റെ കാലം വരാന്‍ പോകുന്നു. മണിപ്പുരില്‍ ആപ്പിള്‍ തോട്ടങ്ങള്‍ ഉണ്ടാക്കി കാര്‍ഷിക വിപ്ലവം സൃഷ്ടിച്ച TM റെങ്കു ഫാമിയങ്ങ് അവരുടെ ഭാര്യ PS ഏഞ്ചല്‍….അവരെ പറ്റി… ഒഡീഷയിലെ നാടന്‍ ഭക്ഷണത്തെ ലോകത്തിന്റെ തീന്‍ മേശയില്‍ എത്തിച്ച ഒരു പാവം കൂലിപണിക്കാരന്‍ ഇസ്വാക്ക് മുണ്ട യ്യൂറ്റുബ് താരമായ കഥ… ഇലന്ത പഴം കൃഷിയില്‍ വിജയിച്ച തൃപുരയിലെ വിക്രം ചിത്ത് ചക്മയുടെ അനുഭവങ്ങള്‍…. ആന്ദ്രയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സായി പ്രണിത് കലാവസ്ഥ നിരീക്ഷണ ശാസ്ത്രത്തില്‍ വെളിച്ചം വീശിയ കഥ… ഇങ്ങനെ എത്ര എത്ര പ്രതിഭാശാലികളാണ് ഒരോ മന്‍കീ ബാത്തിലൂടെയും പ്രശസ്തരാവുന്നത് ? അവര്‍ക്കുണ്ടാക്കുന്ന പ്രചോദനം എത്രയായിരിക്കും! അത് കേള്‍ക്കുന്ന യുവാക്കള്‍ കിട്ടുന്ന പ്രോത്സാഹനം എത്ര വലുതായിരിക്കും മന്‍കീ ബാത്ത് ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ എന്ന് കാലം അടയാളപ്പെടുത്തും.

(താഴെ കാണുന്ന ഫോട്ടോ കോഴിക്കോട്ടെ മന്‍സൂറും കുടുംബവും മനകീ ബാത്ത് കേള്‍ക്കുന്നതാണ്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button