CinemaKerala NewsLatest NewsNews
പൃഥിരാജ് പറയുന്നത് പോഴത്തരം; ദയവ് ചെയ്ത് ലക്ഷദ്വീപിനെ രക്ഷിക്കാന്‍ വരരുതെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ലക്ഷദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജ് പറയുന്നത് പോഴത്തരമാണെന്നും അദ്ദേഹം അവിടെ പോയി ഒരു സിനിമയെടുത്തുവെന്നല്ലാതെ മറ്റെന്താണ് ചെയ്തതെന്നും എ.പി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.