EducationLatest NewsUncategorized

സാങ്കേതിക സർവ്വകലാശാല ഓൺലൈനായി അവസാന വർഷ പരീക്ഷകൾ നടത്തും

എ.പി.ജെ. അബ്‌ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിൻറെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശം വൈസ് ചാൻസലർ അംഗീകരിച്ചു.

ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ഇരുന്നു കൊണ്ടുതന്നെ പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും.

വിദ്യാർഥികളുടെ ക്യാമ്പ്സ് പ്ലേസ്‌മെൻറും ഉന്നത പഠന സാധ്യതകളും പരിഗണിച്ച്‌ ജൂലൈ മൂന്നാംവാരത്തോടെ തന്നെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button