CovidKerala NewsLatest NewsNewsPolitics

ശൈലജ ടീച്ചര്‍ക്ക് ആരോഗ്യമന്ത്രി സ്ഥാനം നല്‍കാമോ? കേരളം രക്ഷപ്പെടും ഒരു പൗരന്റെ അപേക്ഷ

കൊച്ചി: പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ഉള്‍പ്പെടുത്താത്തതില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി പേര്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി വീണ ജോര്‍ജിന്റെ കഴിവില്‍ വിശ്യാസിക്കാന്‍ തുടങ്ങിയതോടെ പതിയെ പ്രതിഷേധം താഴുകയായിരുന്നു.

അതേസമയം ഇപ്പോള്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റോടെ കെ.കെ ശൈലജ ടീച്ചറെ ആരോഗ്യമന്ത്രി ആക്കണം എന്ന പ്രതിഷേധം വീണ്ടും ഉയരുകയാണ്. ഇപ്പോഴത്ത ആരോഗ്യമന്ത്രിക്ക് ഒരു തരത്തിലുള്ള കുറ്റവും ഇല്ല എന്ന് എഴുതിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ ആരംഭം. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

‘നോ ഒഫന്‍സ് ടു ദ കറന്റ് ഹെല്‍ത്ത് മിനിസറ്റര്‍

നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍ , കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു. കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്. എന്ന്, കേരളത്തില്‍ വോട്ട് ചെയ്ത ഒരു പൗരന്‍

എല്ലാവര്‍ക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയില്‍ പറായാം! ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം

ബ്രിംങ് ബാക്ക് ശൈലജ ടീച്ചര്‍’

കേരളത്തിലെ ഒരു പൗരന്‍ എന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിപ-കോവിഡ് തുടങ്ങി കേരളക്കര നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളൊന്നും ചെറുതല. ഈ മഹാമാരികളെ എല്ലാം തന്നെ നേരിട്ട് പൊരുതാന്‍ കേരളത്തെ സജ്ജമാക്കാന്‍ ശൈലജ ടീച്ചര്‍ വഹിച്ച പങ്കും ചെറുതല്ല. എങ്കിലും ഇപ്പോഴത്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മഹാമാരിക്കെതിരെ പൊരുതി നല്ലൊരു നാളെ നമ്മുക്ക് തരാന്‍ സാധിക്കും എന്നതും ജനങ്ങളിലെ വിശ്വാസമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button