CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

യൂണിവേഴ്സി​റ്റി കോളേജിലെ കുത്ത് കേസ് പ്രതികൾക്ക് ഉത്തരക്കടലാസുകൾ നൽകിയ അധ്യാപക വിരുതന്, യൂണിവേഴ്‌സിറ്റിക്ക് അപവാദങ്ങൾ സമ്മാനിച്ചതിന് സമ്മാനമായി അറബിക് പ്രൊഫസറായി നിയമനക്കയറ്റം.

തിരുവനന്തപുരം / തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിലെ കുത്ത് കേസ് പ്രതികൾക്ക് ഉത്തരക്കടലാസുകൾ എത്തിച്ച് കൊടുത്ത അധ്യാപക വിരുതന്, യൂണിവേഴ്‌സിറ്റിക്ക് വാനോളം പെരുമയിൽ അപവാദങ്ങൾ സമ്മാനിച്ചതിന് സമ്മാനമായി അറബിക് പ്രൊഫസറായി നിയമനക്കയറ്റം. യൂണിവേഴ്സി​റ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയാണെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അബ്ദുൾ ലത്തീഫിനെയാണ് അറബിക് പ്രൊഫസറായി നിയമിക്കാൻ സെലക്‌ഷൻ കമ്മി​റ്റി തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപെട്ടു ഉത്തരക്കടലാസുകൾ എസ് എഫ് ഐ നേതാക്കൾക്ക് നൽകിയതായി അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്ന് യൂണിവേഴ്സി​റ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ചിരുന്ന അബ്ദുൾ ലത്തീഫിനെ പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യപ്പെടുകയായിരുന്നു. ശിക്ഷാനടപടിയുടെ ഭാഗമായി കോളേജിൽനിന്ന് സ്ഥലം മാ​റ്റുകയും ചെയ്തിരുന്നതാണ്.

അറബിക് ഭാഷ ഗവേഷണത്തിന് രാഷ്ട്രപതിയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരെ ഉൾപ്പടെ പുറം തള്ളിയാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാൻ ഇപ്പോൾ തീരുമാനിച്ചത്. ജനങ്ങൾ ഇപ്പോൾ എല്ലാം മറന്നിട്ടുണ്ടാവുമെന്നും, നിലവിൽ സംഭവത്തെ പറ്റി വാർത്തകൾ ഒന്നും വരുന്നില്ലല്ലോ എന്ന തോന്നലാണ് സെലക്‌ഷൻ കമ്മി​റ്റിയുടെ ശുപാർശക്ക് ആധാരം. സംസ്ഥാന സർക്കാരിന്റെ കാലാവധി തീരാനിരിക്കെ എല്ലാ സർവകലാശാലകളിലെയും ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അബ്ദുൽ ലത്തീഫിനെയും തിരക്കിട്ടു നിയമിക്കുന്നത്. എസ്.എഫ്‌.ഐ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകുന്നതിനും പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനും സഹായിച്ചതിന്സ ർവകലാശാലയുടെയും സർക്കാരിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അദ്ധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസറായി നിയമിക്കരുതെന്നും നടപടി പുനഃപരിശോധിക്കാൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്ക് നിവേദനം നൽകിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button