Kerala NewsLatest NewsUncategorized

ഭീമൻ മൽസ്യം കുടുങ്ങിയെന്ന കരുതി സന്തോഷത്തോടെ വലിച്ചു കയറ്റി; പക്ഷെ കിട്ടിയത്..

കോഴിക്കോട്: മത്സ്യ ബന്ധനത്തിന് ബേപ്പൂരിൽ നിന്നും പോയ ബോട്ടിലെ വലയിൽ കുരുങ്ങിയത് വിമാന എൻജിനെന്ന് സംശയം. ബേപ്പൂർ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അൽഫാസ് ബോട്ടുകാർക്കാണ് ആഴക്കടലിൽ നിന്ന് വിമാനത്തിന്റേതെന്നു സംശയിക്കുന്ന എൻജിൻ ലഭിച്ചത്. വൈകിട്ട് ഹാർബറിൽ എത്തിച്ച എൻജിൻ ക്രെയിൻ ഉപയോഗിച്ച് വാർഫിൽ ഇറക്കി.

പുതിയാപ്പക്ക് പടിഞ്ഞാറ് 19 നോട്ടിക്കൽ മൈൽ അകലെ മീൻ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണു ഭാരമുള്ള വസ്തു വലയിൽ കുരുങ്ങിയത്. വീഞ്ച് ഉപയോഗിച്ചു വലിച്ചു കയറ്റിയപ്പോഴാണ് എൻജിന്റെ ഭാഗമാണെന്ന് മനസിലാകുന്നത്. വല മുറിഞ്ഞതോടെ മത്സ്യബന്ധനം നിർത്തി എൻജിനുമായി സംഘം കരയിലേക്കു മടങ്ങി. ബോട്ടുകാരുടെ വലയും ആങ്കർ റോപ്പും നശിച്ച നിലയിലാണ്.

തീരസംരക്ഷണസേന ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിലാണു പണ്ടു കാലത്തെ വിമാനത്തിന്റെ എൻജിനായിരിക്കാമെന്ന സൂചന നൽകിയത്. യന്ത്രഭാഗം ബേപ്പൂർ ഹാർബർ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button