Kerala NewsLatest NewsUncategorized
സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻവാങ്ങാൻ കോഴ; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി. സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ കോഴ നൽകിയെന്ന പരാതിയിൽ കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകിയത്.
സുരേന്ദ്രനൊപ്പം ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയും കേസെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈകൂലി നൽകുന്നത് വിലക്കികൊണ്ടുള്ള വകുപ്പ് ചുമത്തിയാണ് കേസ്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി വി വി രമേശനാണ് പരാതി നൽകിയിരുന്നത്.
മഞ്ചേശ്വരത്ത് ബിഎസിപി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച കെ സുന്ദരയാണ് തനിക്ക് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന് വെളിപ്പെടുത്തിയത്. രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും ബിജെപി നേതാക്കൾ നൽകിയെന്നാണ് സുന്ദര പറഞ്ഞത്.