CinemaKerala NewsLatest News

മറ്റൊരു ആറാം തമ്പുരാനപ്പോലെ നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’…! ലാലേട്ടന്‍ തൂക്കിയടിക്കുമോ ബോക്‌സോഫീസ്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ആറാട്ടിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആറാട്ട് ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റര്‍ടൈനര്‍ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ്. ഹിറ്റ് മേക്കര്‍ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നര്‍മ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തില്‍ ലാലേട്ടന്‍ എത്തുന്നത്.

2255 എന്ന നമ്പറില്‍ ഒരു ബ്ലാക്ക് ബെന്‍സും താരത്തിന് ഈ ചിത്രത്തിലുണ്ട്. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button