Latest NewsNationalNewsUncategorized

ശരീരത്തിൽ അഞ്ച്​ കിലോ സ്വർണമണിഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ​​ പത്രിക സമർപണം; വൈറലായി ഹരിനാടാറുടെ ചിത്രങ്ങൾ

ചെന്നൈ: തെരഞ്ഞെടുപ്പ്​ കാലത്ത്​ പ്രചാരണങ്ങളിൽ മാത്രമല്ല നാമനിർദേശ പത്രിക സമർപണത്തിൽ വരെ പുതുവഴി തേടുകയാണ്​ സ്​ഥാനാർഥികൾ. പാട്ടുപാടിയും പുഷ്​ അപ്​ ചെയ്​തും ​വീൽചെയറിൽ വോട്ടുതേടിയും സ്​ഥാനാർഥികൾ വാർത്തകളിൽ ഇടം നേടുന്നു.

ശരീരത്തിലാകമാനം സ്വർണാഭരണങ്ങൾ അണിഞ്ഞ്​ നാമനിർദേശ പത്രിക സമർപിക്കാനെത്തിയ സ്വതന്ത്ര സ്​ഥാനാർഥിയാണ്​ ഇപ്പോൾ തമിഴ്​നാട്ടിലെ ചർച്ചാ വിഷയം. തിരുനെൽവേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ്​ കക്ഷി.

അഞ്ച്​ കിലോ സ്വർണം അണിഞ്ഞാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഓഫിസിലെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപിച്ചത്​. പനങ്ങാട്ടുപടൈ കക്ഷി കോർഡിനേറ്ററാണ്​ ഹരി നാടാർ. തനിക്ക്​ 11.2കിലോയുടെ സ്വർണസമ്പദ്യമുണ്ടെന്ന്​​ അദ്ദേഹം സത്യവാങ്​മൂലത്തിൽ അറിയിച്ചു.

മുൻപ്​ ചെന്നൈയിൽ പി.പി.ഇ കിറ്റ്​ അണിഞ്ഞ്​ പത്രിക സമർപ്പിക്കാനെത്തിയ സ്​ഥാനാർഥിയും ശ്രദ്ധ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button