വിദ്യാര്‍ഥിനിയെ ‘പൂട്ടിട്ടു’ വീഴ്ത്തി വനിതാ മോഷ്ടാവ്..
മൂവാറ്റുപുഴ:വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിലും എത്തി. മൂവാറ്റുപുഴ കടാതി നടുക്കുടിയില്‍ എന്‍.എന്‍. ബിജുവിന്റെ മകള്‍ കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റിട്ടുണ്ട്.എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് കൃഷ്ണ..അതേസമയം വിദ്യാര്‍ഥിനിയെ ആക്രമിച്ച ഇവര്‍ക്കായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും നാടോടി സംഘത്തിലെ സ്ത്രീയെ കണ്ടെത്താനായില്ല.ഈ സ്ത്രീ വീടിനകത്തു കയറിയത് ഇന്നലെ വൈകീട്ടോടെയാണ് .
ഈ സമയം വീട്ടില്‍ കൃഷ്ണ മാത്രമാണ് ഉണ്ടായിരുന്നത് .അതേസമയം ഓണ്‍ലൈന്‍ ക്ലാസിനിടെ അമ്മയുടെ മുറിയില്‍നിന്നുള്ള ശബ്ദം കേട്ട് ഇവിടേക്ക് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്‌സും ഈ സമയം സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു.അതേസമയം കൃഷ്ണ പറയുന്നത് ഇവര്‍ ബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ മറ്റാരോ ആയി ആശയ വിനിമയം നടത്തിയിരുന്നതായി ആണ് .എന്നാല്‍ ഈ പെണ്‍കുട്ടി സ്ത്രീയില്‍ നിന്നും ആഭരണവും പഴ്‌സും തിരിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഇവര്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. പിന്നീടു വീടിനകത്തു കിടന്ന വടി എടുത്ത് ഇവരെ ആക്രമിച്ചപ്പോള്‍ ഇവര്‍ കൃഷ്ണയുടെ കാലില്‍ പ്രത്യേക രീതിയില്‍ പിടിത്തമിട്ടു.
ഇതോടെ അല്‍പ നേരത്തേക്കു കൃഷ്ണയ്ക്ക് നടക്കാന്‍ കഴിയാതെ ആവുകയായിരുന്നു.അതേസമയം ഈ സമയത്തിനുള്ളില്‍ സ്ത്രീയില്‍ നിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചുവാങ്ങിയിരുന്നു. പിന്നീട് അല്‍പ നേരം കഴിഞ്ഞാണ് കൃഷ്ണയ്ക്ക് എഴുന്നേല്‍ക്കാല്‍ കഴിഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്.എന്നാല്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ പൊലീസ് നടത്തിയെങ്കിലും നാടോടി സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന സംഘമാണിത് എന്നാണ് .ഇവര്‍ അത്യാധുനിക രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നതായാണു വിവരം.അതേസമയം പൊലീസ് വീട്ടില്‍ എത്തി വിശദമായ പരിശോധന നടത്തി. മാത്രമല്ല ഇന്ന് ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്ത് എത്തും.സംഭവത്തില്‍ കൃഷ്ണ പറയുന്നത് ഇങ്ങനെ ആഭരണ പെട്ടിയും പഴ്‌സും തിരിച്ചു പിടിക്കാന്‍ സര്‍വ ശക്തിയും എടുത്ത് പയറ്റിയിട്ടും നാടോടി സ്ത്രീ അല്‍പം പോലും ഭയന്നില്ല ,മല്ലിടുന്നതിനിടെ കഴുത്തില്‍ പരുക്കേറ്റു..
വീട്ടില്‍ കിടന്നിരുന്ന വടിയെടുത്ത് ഇവരെ തല്ലിയത് ഇതിനു ശേഷമാണ് .എന്നാല്‍ ഒരു ശബ്ദം പോലും ഇവരില്‍ നിന്നുണ്ടായില്ല.ഭാവമാറ്റവും മുഖത്തു ഉണ്ടായില്ല. വലിയ ശബ്ദത്തില്‍ നിലവിളിച്ചപ്പോഴാണ് കാലില്‍ പ്രത്യേക രീതിയില്‍ പിടിച്ചത്. അതോടെ കാല്‍ ചലിപ്പിക്കാന്‍ കഴിയാതെ വന്നു. ഇതിനിടയില്‍ ഇവര്‍ സാവധാനം വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. ഗേറ്റിനു പുറത്ത് മറ്റൊരു സ്ത്രീയെയും ഇതിനിടെ കണ്ടിരുന്നു.ആഭരണങ്ങള്‍ കിട്ടിയെങ്കിലും പഴ്‌സിലെ പണം നഷ്ടപ്പെട്ടു.മാത്രമല്ല മര്‍മ വിദ്യ അറിയുന്നവരാകണം നാടോടി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണു സംശയിക്കുന്നത്.
അതേസമയം ഇവര്‍ കയറിയപ്പോള്‍ വീടിനു മുന്നിലുണ്ടായിരുന്ന നായ കുരയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. അടച്ചിട്ടിരുന്ന വീടിനു പിറകിലെ വാതില്‍ തുറന്ന നിലയിലായിരുന്നു.നിലവില്‍ നാട്ടുക്കാരുടെ ആവിശ്യം ഇവരെ ഉടനെ കണ്ടെത്തണമെന്നാണു .അതേസമയം കുറുവ സംഘത്തെ ചൊല്ലിയുള്ള ഭീതി ഉയര്‍ന്നിരിക്കുന്നതിനിടെയാണു നാടോടി സംഘത്തിന്റെ മോഷണം ഈ രീതിയില്‍ നടന്നിരിക്കുന്നത്.