”സുന്ദരിമാർ എല്ലാം ഇങ്ങനെയാ… സൗന്ദര്യമുള്ളതിന്റെ ജാഡയാണോ?”; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റുകൾ പുറത്ത്
യുവതിയുടെ ആരോപണങ്ങൾക്കുശേഷം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2020-ൽ പാർട്ടിയിലെ സഹപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
യുവതി ചാറ്റിൽ “പാർട്ടിയിൽ കുഞ്ഞാനിയനെ പോലെ, രാഷ്ട്രീയത്തിൽ സഹോദരനാണ്” എന്ന് പറയുമ്പോൾ, രാഹുലിന്റെ മറുപടി വ്യത്യസ്തമായിരുന്നു. “എത്ര ദിവസമായി നമ്പർ ചോദിക്കുന്നു… സുന്ദരിമാർ എല്ലാം ഇങ്ങനെയാ… സൗന്ദര്യമുള്ളതിന്റെ ജാഡയാണോ?” എന്നിങ്ങനെ സന്ദേശങ്ങൾ അയച്ചതായി വെളിപ്പെടുത്തലിൽ പറയുന്നു.
ആരോപണങ്ങൾ പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ നിന്നും കൂടുതൽ തെളിവുകളുമായി നിരവധി പേർ രംഗത്തെത്തി.
ഇതിനിടെ, യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവാണ് നടപടി സ്വീകരിച്ചത്. ഹൈക്കമാൻഡ്, രാഹുലിനോട് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ നിർദ്ദേശം നൽകി. എന്നാൽ, എം.എൽ.എ. സ്ഥാനത്ത് തുടരുമെന്നാണ് സൂചന. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനും പാർട്ടി പരിഗണനയിലാണ്.
സംഭവത്തിന് പിന്നാലെ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ചർച്ച നടന്നു. “രാഹുലിന് തെറ്റൊന്നുമില്ലെങ്കിൽ തെളിയിക്കണം” എന്ന ആവശ്യം ഉയർന്നു. ഒരു വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോകണം എന്ന സന്ദേശം ഗ്രൂപ്പിൽ പങ്കുവച്ചു. അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടും നേതാക്കൾ രംഗത്തെത്തി.
Tag: Are all beautiful women like this… is it a sign of beauty?”; Rahul Mangkootatil’s chats exposed