പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കും

മെസ്സിയും കൂട്ടവും നമ്മുടെ നാട്ടിൽ വരുന്നുണ്ട് എന്ന വാർത്ത നമ്മൾ എല്ലാവരും അറിഞ്ഞ കാര്യമാണ്.മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളവും. കേരളത്തിലെ ഭൂരിപക്ഷപേരും ഫുട്ബോൾ പ്രേമികളുമാണ്.അതുകൊണ്ടു മെസ്സിയെയും സംഘത്തെയും കാണാൻ എന്തയാലും കേരളക്കര മുഴുവനും ഉണ്ടായിരിക്കും എന്ന കാര്യത്തിൽ സംശ്യമില്ലാതില്ല.ഇത്തരത്തിൽ താരരാജാക്കന്മാരെ നേരിട്ട് കാണുക ഒരു വല്യ ഭാഗ്യം എന്നതുപോലെ ജനങ്ങൾ കൂടും.അതും പ്രേത്യേകിച് ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സി ആവുമ്പോൾ കേരളക്കര മാത്രമല്ല അങ്ങോളം ഇങ്ങോളമുള്ള സംസ്ഥാങ്ങളിലെ ജനങ്ങൾക്കും ആവേശമാണ്. ഇതിലൂടെ കേരളം ജനസാഗരത്താൽ നിറയും എന്ന കാര്യം ഉറപ്പാണ്.അതുകൊണ്ടു തന്നെ തിക്കും തിരക്കും സ്വഭാവികമാണ് ഇവ കൂടുമ്പോൾ ആണല്ലോ ദുരന്തങ്ങൾ സംഭവിക്കുന്നതും .നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിലെ ദുരന്തം, മഹാ കുംഭമേളയോട് അനുബന്ധിച്ച് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം, ‘പുഷ്പ 2’ വിൻ്റെ സെലിബ്രിറ്റി ഷോ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയുണ്ടായ ദുരന്തം, ഇപ്പോളിതാ വിജയുടെ ടിവികെ സമ്മേളനത്തിലുണ്ടായ ദുരന്തം ഇങ്ങനെ തിക്കിലും തിരക്കിലും പെട്ട ദുരന്തങ്ങൾ നമുക്ക് മുന്നിലുണ്ട്.ഇവയെല്ലാം ഒരു അനുഭവ പാഠമായി നാം കാണെണ്ടത് അനിവാര്യമാണ് .അതുകൊണ്ട് തന്നെ തിക്കിലും തിരക്കിലും പെട്ടാൽ എന്തു ചെയ്യും , ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാം,തിക്കും തിരക്കും നിയന്ത്രിക്കാൻ എന്ധോകെ മുൻകരുതലുകൾ സംഘാടകർ എടുത്തിട്ടുണ്ടെന്നുമെല്ലാം അറിയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.സ്വയ രക്ഷക്കായി ഈ കാര്യങ്ങളെ ശ്രെധിച്ചാൽ മതി….
നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ നോക്കാം…
- പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള എമർജൻസി എക്സിറ്റ് എവിടെയാണെന്ന് മനസ്സിലാക്കുക
- നല്ല തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങൾ, മതിലുകൾ, തൂണുകൾ എന്നിവയുടെ അടുത്തു നിന്ന് മാറി നിൽക്കാൻ പ്രേത്യേഗം ശ്രദ്ധിക്കണം.
3.ഇനി ഏതെങ്കിലും ഭാഗത്ത് തിക്കുംതിരക്കും തോന്നിയാൽ അവിടുന്ന് വേഗം മാറുക. - തിരക്കിന്റെ ഒഴുക്കിനനുസരിച്ച് മുന്നോട്ട് നീങ്ങുക. ഒരിക്കലും ബലം പ്രയോഗിച്ച് എതിർദിശയിലേക്ക് നീങ്ങാൻ ശ്രമിക്കരുത്
5.സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ തന്നെ തിക്കിലും തിരക്കിലും നിന്ന് രക്ഷപെടാം.
ഇനി അഥവാ തിരക്കിൽ പെട്ട് പോയാൽ
1.തിരക്കിൽ പെട്ട വീണുപോയാൽ ഉടൻ എഴുന്നേൽക്കാൻ ശ്രമിക്കുക. അഥവാ എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിൽ മറ്റുള്ളവരുടെ ചവിട്ടേൽക്കാതിരിക്കാൻ ഇടതുവശം ചരിഞ്ഞു കിടക്കാൻ ശ്രമിക്കുക
2തിരക്കിൽപ്പെട്ട് താഴെ വീഴുന്ന മൊബൈൽ ഫോൺ, ബാഗ്, പണം പോലുള്ള ഒന്നും എടുക്കാൻ ശ്രമിക്കരുത് ഇതിലൂടെ നമുക്ക് പരിക്ക് പാടാൻ സാധ്യത ഉണ്ട്.
3.ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോയാൽ രണ്ട് കൈകളും നെഞ്ചിന് കുറുകെ വെച്ച് ഒരു ബോക്റെ പോലെ കാലുകൾ ബാലൻസ് ചെയ്‌തു നിൽക്കണം
4.തിരക്കിനിടയിലെ ബഹളം ഒഴിവാക്കുക. ബഹളം വെച്ച് കൂടുതൽ ഊർജ്ജം പാഴാക്കരുത്.ഇത് ശ്വാസം മുട്ടലിനു കാരണമാകും
5.ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ, തല മുകളിലേക്ക് ഉയർത്തി വെച്ച് ശ്വാസമെടുക്കാൻ ശ്രമിക്കുക.
ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചാൽ തന്നെ പരമാവധി തിക്കും തിരക്കിൽ നിന്നും രക്ഷപെടാം.
മെസ്സിപ്പട കേരളത്തിലെത്തുമ്പോൾ ഇതിന്റെ സംഘടകർ എന്ധോകെ മുൻകരുതലും നിർദ്ദേശങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് പരിശോധിച്ചാൽ.കേരളത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള പ്ലാന്‍ തയാറാക്കുകയാണ് സംഘാടകര്‍. പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കും. ഇതിനോടനുബന്ധിച്ച് മോക്ഡ്രില്ലുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും. ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോളുകളാവും തയാറാക്കുക.ബെംഗളൂരുവിലുണ്ടായ ഐപിഎല്‍ ദുരന്തവും കഴിഞ്ഞ ദിവസം കരൂരിലുണ്ടായ ദുരന്തവും കേരളത്തിന് മുന്നില്‍ ഉദാഹരണമായുണ്ട്.ഈ പ്ലാനുകൾ എല്ലാം മുന്‍കാല അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും തയ്യാറാക്കുക.
കൊച്ചി ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങള്‍ക്കായി തയാറാക്കിയ ദുരന്ത നിവാരണ പ്ലാനും സര്‍ക്കാരിന്‌റെ കയ്യിലുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിന് പ്രത്യക പരിശീലനം നേടിയ സിവിൽ ഡിഫന്‍സ് ഫോഴ്‌സ് സജ്ജമാണെന്നതും സംസ്ഥാനത്തിന് ഗുണമാണ്. നിശ്ചിത സ്ഥലത്ത് ഉള്‍ക്കൊള്ളാനാവുന്ന ആളുകള്‍ക്കപ്പുറം ആരെയും അനുവദിക്കില്ല എന്നുതുടങ്ങി കര്‍ശന നിയന്ത്രണങ്ങളാവും ഉണ്ടാവുക.
അതുകൊണ്ട് ഇത്തരം കാര്യങ്ങൾ സംഘടകർ നിർദ്ദേശിക്കുമ്പോൾ നമ്മളും സംഹരിച്ചു മുൻകരുതലുകളും സ്വീകരിച്ചു വൻ ദുരന്തങ്ങളിൽ നിന്നും ഒഴിവാക്കാം..ദിവസങ്ങൾക്ക് മുൻപാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്. അതേസമയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തീയതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.എല്ലാവരുടെയും ആവേശം പ്രകടപ്പിക്കാം പക്ഷെ പ്രകടനം അവസാനം ദുരന്തത്തിൽ വന്ന് തീരരുത്.മെസ്സി പോലുള്ള താരങ്ങൾ ഇനിയും വരും പോകും പക്ഷെ തിക്കിലും തിരക്കിലും പെട്ട് നമ്മുടെ ജീവൻ പോയാൽ നഷ്ടം നമ്മുടെ കുടുംബത്തിന് മാത്രമായിരിക്കും എന്ന ബോധം എല്ലാവരിലും ഉണ്ടായാൽ തന്നെ മാത്രം മതി.
Are they ready to welcome Messi? Organizers are preparing a plan to manage the crowd.