സിനിമ പ്രേമിയാണോ? ഈ കാർഡുകളുണ്ടെങ്കിൽ ടിക്കറ്റ് സൗജന്യമായി നേടാം!

സിനിമകളെ അതിയായി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? അതിനൊപ്പം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുമാണെങ്കിൽ, സിനിമാ ടിക്കറ്റുകളിലെ ഡിസ്കൗണ്ടുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താം. വിവിധ ക്രെഡിറ്റ് കാർഡുകൾക്ക് വ്യത്യസ്തമായ ഓഫറുകളും പ്ലാനുകളും ലഭ്യമാണ്.
ചില കാർഡുകൾ സൗജന്യ സിനിമാ ടിക്കറ്റുകൾ നൽകുമ്പോൾ, മറ്റു ചിലത് ടിക്കറ്റ് ബുക്കിംഗിൽ ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് കാർഡിന് അനുബന്ധമായ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുന്നത് അത്യാവശ്യമാണ്.
എസ്ബിഐ കാര്‍ഡ് എലൈറ്റ്:
എസ്ബിഐ കാര്‍ഡ് എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ് വഴി ബുക്ക്മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. മാസത്തില്‍ 2 തവണ ഈ ആനുകൂല്യം ലഭിക്കും. ഒരു ടിക്കറ്റിന് 250 വരെയാണ് സൗജന്യമായി നല്‍കുന്നത്.
ഐസിഐസിഐ ബാങ്ക് കോറല്‍ ക്രെഡിറ്റ് കാര്‍ഡ്:
ഐസിഐസിഐ ബാങ്കിന്റെ ഈ ക്രെഡിറ്റ് കാര്‍ഡ് ബുക്ക്മൈഷോ വഴി പ്രതിമാസം രണ്ട് ടിക്കറ്റുകള്‍ക്ക് 25 ശതമാനം വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. 100 രൂപ വരെയാണ് ഡിസ്‌കൗണ്ട്. ഇത് മാസത്തില്‍ രണ്ടുതവണ ലഭിക്കുന്നതാണ്.
എച്ച്ഡിഎഫ്‌സി ടൈംസ് കാര്‍ഡ് ക്രെഡിറ്റ്:
ബുക്ക്മൈഷോ വഴി ബുക്ക് ചെയ്യുമ്പോള്‍ സിനിമാ ടിക്കറ്റുകള്‍ക്ക് ഒരു ടിക്കറ്റിന് 150 രൂപ വരെ (ഒരു ഇടപാടിന് പരമാവധി 350) ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം നാല് ടിക്കറ്റുകള്‍ക്ക് വരെ ഈ കാര്‍ഡ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ആക്‌സിസ് ബാങ്ക് മൈ സോണ്‍ ക്രെഡിറ്റ് കാര്‍ഡ്:
ആക്‌സിസ് ബാങ്കിന്റെ ഈ കാര്‍ഡ് പേടിഎമ്മില്‍ ഒരു സൗജന്യ സിനിമാ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു, പ്രതിമാസം 200 രൂപ വരെ കിഴിവ്.
കൊട്ടക് പിവിആര്‍ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്:
ഈ കാര്‍ഡ് ഉപയോഗിക്കുന്നത് എല്ലാ മാസവും രണ്ട് സൗജന്യ പിവിആര്‍ സിനിമാ ടിക്കറ്റുകള്‍ ക്ലെയിം ചെയ്യാവുന്നതാണ്. എന്നാല്‍ ബില്ലിംഗ് സൈക്കിളില്‍ 10,000 രൂപ ചെലവഴിക്കേണ്ടിവരും.
Tag: Are you a movie lover? If you have these cards, you can get free tickets!



