റെഡി ആയിക്കോ, ആട്ടവും പാട്ടും കാഴ്ചകളുമായി ഓണം ക്രൂസ് കടമക്കുടിയിൽ

ഓണനാളുകളിൽ കടമക്കുടി ദ്വീപുകളുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ റെഡി ആയിക്കോ , ദ്വീപു നിവാസികളുടെ ജീവിതരീതിയും പരമ്പരാഗത തൊഴിൽരീതികളും പരിചയപ്പെടാനും , നാടിന്റെ കലാരൂപങ്ങൾ ആസ്വദിക്കാനും , ദ്വീ പുകളുടെ മനോഹാരിത നേരിട്ടുകണ്ടറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കൊച്ചിൻ ക്രൂസ് സിറ്റി അവതരിപ്പിക്കുന്നു ആട്ടവും പാട്ടും കാഴ്ചകളുമായി ഓണം ക്രൂസ് .ഓണം ആഘോഷമാക്കാൻ കടമക്കുടിയും വൈപ്പിനിലെ ദ്വീപുകളും ബോട്ടിൽ സഞ്ചരിച്ചു പത്തുദിവസത്തെ ഓണം ക്രൂയിസിന് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. കടമക്കുടി വികസനപദ്ധതികളുടെ ഭാഗമായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയു ടെ നേതൃത്വത്തിലാണ് ക്രൂയിസ് യാത്ര ഒരുക്കുന്നത്. കൊച്ചിൻ ക്രൂയിസ് സിറ്റിയാണ് ഇതിനു നേതൃത്വം നൽകുന്നത്. കടമക്കുടി ദ്വീപുകളിലെ വിനോദസ ഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പരിപാടികളുടെ തുടക്കം കൂടിയാണ് . ഓണം ക്രൂയിസ്. പത്ത് ദിവസത്തെ ആഘോഷയാത്രയ്ക്ക് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. രാവിലെ 10-ന് ബോൾഗാട്ടി റോ-റോ ജെട്ടിയിൽ കെ .എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓ ഫ് ചെയ്യും. കടമക്കുടി ഉൾപ്പെടെയുള്ള ദ്വീ പസമൂഹങ്ങളുടെ ടൂറിസം സാധ്യത പരമാ വധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളയാത്രയിൽ 200 പേരെ സൗജന്യമായി ഉൾ പ്പെടുത്തുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം എൽഎ പറഞ്ഞു. അഞ്ചുമണിക്കൂർ നീ ളുന്ന ഉല്ലാസയാത്രയ്ക്ക് ഭക്ഷണമുൾപ്പെടെ ഒരാൾക്ക് 550 രൂപയാണ് വേണ്ടത്. ദ്വീപുകളിൽ ഇറങ്ങാനും അവിടങ്ങളിൽ പ്രത്യേക മായി ഒരുക്കിയ കലാപരിപാടികൾ ആസ്വദി ക്കാനും. കയാക്കിങ്, സൈക്ലിങ് എന്നിവയ്ക്കുള്ള സൗകര്യ വുമുണ്ട്. പൊക്കാളിപ്പാടങ്ങൾ, ചീന വലകൾ, ചെമ്മീൻകെട്ടുകൾ ഉൾപ്പെടെയു ള്ളവ അടുത്തുകാണാനും അവസരമുണ്ടാകും ദ്വീപുകളുടെ സൗന്ദര്യം ലോകമെങ്ങു മുള്ള സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക യാണ് ഓണം ക്രൂയിസിലൂടെ ലക്ഷ്യം വയ്ക്കുന്നത് .. വിനോദം, കൗതുകം, വിജ്ഞാ നം എന്നിവയെല്ലാം പരിപോഷിപ്പിക്കാനും . പ്രകൃതിഭംഗി, ജീവിതരീതി, കൃഷിസമ്പ്രദായങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കണ്ണിനും മനസ്സിനും വിരുന്നൊരുക്കും. നഗരത്തിലെ സംരക്ഷിത നാടൻ സങ്കേതമായി കടമക്കുടി മാറുന്നതിന് സാഹചര്യം ഒരുക്കു ന്നതാകും ബോട്ടുയാത്രയെന്ന് എംഎൽഎ വ്യക്തമാക്കി