ടിക്ടോക്കോളികളെ എടുത്തിട്ടലക്കിയ അര്‍ജ്യൂ ബിഗ് ബോസിലേക്കോ?…താരം പറയുന്നതിങ്ങനെ

ടിക് ടോക്കില്‍ നിറനിന്നവരെ വെറുപ്പക്കലിന്റെ അങ്ങേയറ്റമാണെന്ന് കാണിച്ച് എടുത്തിട്ടലക്കിയ റോസ്റ്ററാണ് അര്‍ജ്യൂ എന്ന യൂട്യൂബര്‍. ഫുക്രുവിനെ അടക്കം റോസ്റ്റ് ചെയ്ത അര്‍ജുന്‍ കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ബിഗ്‌ബോസ് സീസണിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
ആരൊക്കെയാകും മത്സരാര്‍ത്ഥികളെന്ന പ്രേക്ഷകരുടെ അനുമാനങ്ങള്‍ പലതും തെറ്റാണെന്ന് വ്യക്തമാക്കി സാധ്യതാ പട്ടികയിലെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നിരവധി സിനിമാ സീരിയല്‍ നടീ നടന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും ടെലിവിഷന്‍ അവതാരകരും ടിക് ടോക് താരങ്ങളും യൂട്യൂബര്‍മാരും ആക്ടിവിസ്റ്റുകളുമൊക്കെ ഇടം നേടിയിട്ടുമുണ്ട്. എന്നാല്‍ അന്തിമമായ മത്സരാര്‍ത്ഥികളുടെ പട്ടികയൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഇപ്പോഴിതാ അത്തരത്തിലൊരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജ്യൂ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അര്‍ജ്ജുന്‍. യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ അര്‍ജ്ജുന്‍ സ്വതസിദ്ധമായ ഒരു വീഡിയോ തയ്യാറാക്കിക്കൊണ്ടാണ് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത്.
താന്‍ ബിഗ്‌ബോസിലേക്ക് ഇല്ലെന്നും യൂട്യൂബ് വിട്ടു കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അര്‍ജ്യൂ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അര്‍ജ്യൂ ബിഗ്‌ബോസ് മലയാളം സീസണ്‍ 3യിലേക്ക് മത്സരാര്‍ത്ഥിയായി എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ ബിഗ്‌ബോസിലേക്ക് എന്ന് അര്‍ത്ഥമാക്കിക്കൊണ്ടുള്ള ടൈറ്റിലിട്ടു കൊണ്ടാണ് അര്‍ജ്ജുന്‍ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇരുപത്തിയഞ്ച് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റിലും ഈ വീഡിയോ മൂന്നാം സ്ഥാനത്തുണ്ട്.