അഭ്യൂഹങ്ങള്‍ തെറ്റ്; ചാണ്ടി ഉമ്മന്‍.
കോട്ടയം : താന്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടുമായി ചാണ്ടി ഉമ്മന്‍. ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും തന്നേക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ടെന്ന നിലപാടില്‍ ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരിക്കുന്നത്.
കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളില്‍ ശ്രദ്ധയില്‍പെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നു.
പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്. വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക എന്നായിരുന്നു ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.