ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ടു പേര് കുടുങ്ങിക്കിടക്കുന്നു
കോഴക്കോട്: ചെറുകുളത്തൂരില്‍ വീട് തകര്‍ന്ന് വീണ് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു. വീട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമം നടക്കുകയാണ്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ടുമണിയോടെയാണ് വീട് ഇടിഞ്ഞുവീണത്. വീടിന്റെ രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ വീട് തകര്‍ന്നുവീഴുകയായിരുന്നു.
അടിയില്‍പ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വിവരം അറിഞ്ഞ് കുന്ദമംഗലം, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റി മാത്രമെ അവരെ പുറത്തെത്തിക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പെരുവയല്‍ പരിയങ്ങാട് അരുണിന്റെ വീടാണ് തകര്‍ന്നത്.