Kerala NewsLatest News
വളര്‍ത്ത് മൃഗങ്ങളെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി; പ്രതി അറസ്റ്റില്‍
എറണാകുളം: വളര്‍ത്തു മൃഗങ്ങളെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി മുഹമ്മദ് റിയാസ് ആണ് സംഭവത്തില്‍ പിടിയിലായത്. ഗ്രെ പാരറ്റ് തത്തകളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുനമ്പം സ്വദേശിയില്‍ നിന്ന് 18,000 രൂപ തട്ടിയെടുത്തു. ഇതിനെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സമാന വിഷയത്തില്‍ മുമ്പും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. റിയാസിന് എതിരെ സംസ്ഥാനത്താകെ നൂറിലധികം പരാതികള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍ വഴി ഇടപാടുകരെ കണ്ടെത്തി പണം വാങ്ങി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി.