16 കാരിയെ ഉള്‍പ്പടെ ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയില്‍; പ്രതിയെ പൂട്ടിയത് വ്യത്യസ്ത വഴിയില്‍
ന്യൂഡല്‍ഹി: 16 കാരിയുള്‍പ്പടെ ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ വനിതാ എസ്ഐ പിടികൂടി. വ്യത്യസ്തമായ ഒരു വഴിയിലൂടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. 16 വയസുളള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പ്രതി ഗര്‍ഭിണിയാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ആകാശ് എന്നൊരു പേര് മാത്രമാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍് എസ്.ഐ പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ആകാശ് എന്ന പേര് ഉളലവരെ പ്രത്യേകം നിരീക്ഷിച്ചു.
ഡല്‍ഹി ദാബ്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പ്രിയങ്കാ സെയ്നിയാണ് പീഡന കേസിലെ പിടികിട്ടാപ്പുളളിയെ പിടിക്കാന്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചത്.
ഇക്കൂട്ടത്തില്‍ 24കാരനായ മഹാവീര്‍ എന്‍ക്‌ളേവ് സ്വദേശി ആകാശ് ജെയിന്‍ വന്നു വീണു. ഇയാളായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് ഇതോടെ കണ്ടെത്തി.
ആറോളം പെണ്‍കുട്ടികളെ നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഫേസ്ബുക്കില്‍് സന്ദേശമയയ്ച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് ആകാശിനെ വിളിച്ചുവരുത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.