Kerala NewsLatest News
മണ്ണാര്‍ക്കാട് ഗര്‍ഭിണി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് പിടിയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി ജീലനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തെക്കുംപാടം സ്വദേശി റുസ്‌നിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്്. ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.