Kerala NewsLatest News
അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് ഊരുമൂപ്പനെയും മകനെയും പിടികൂടിയതായി പരാതി
പാലക്കാട്: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് ഊരുമൂപ്പനെയും മകനെയും പിടികൂടിയതായി പരാതി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ്് പൊലീസ് നടപടി എടുത്തത്. സംഭവത്തില്‍ അട്ടപ്പാടിയില്‍ ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയ മൂപ്പനെയും, മകന് മുരുകനെയുമാണ് പൊലീസ് കസ്റ്റടിയിലെടുത്തത്.
പൊലീസ് സ്ത്രീകളെ ഉപദ്രവിച്ചുവെന്നും് മുരുകന്റെ പതിനേഴ് വയസുകാരനായ മകന്റെ മുഖത്തടിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവതത്ില് ആദിവാസി സംഘടനകള്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ്് നടപടിയെന്നാണ് പൊലീസ് പറഞ്ഞത്.