Kerala NewsLatest News
ഭാര്യക്ക് നേരെ മര്‍ദനം; ഭര്‍ത്താവ് അറസ്റ്റില്‍
പൊന്നാനി: ഭാര്യയെ നിരന്തരം മര്‍ദിക്കുകയും ശല്യം ചെയ്യുകയും ചെയ്തയാളെ പോലീസ് പിടികൂടി. മദ്യപിച്ചെത്തി ഭാര്യയെ നിരന്തരം മര്‍ദിക്കുകയും ശല്യം ചെയ്യുകയും ചെയ്ത തുയ്യം സ്വദേശി മോഹനനെയാണ് (64) പൊലീസ് അറസ്റ്റ് ചെയ്തത്.
എടപ്പാള്‍ മേഖലയിലെ ഓട്ടോ ഡ്രൈവറാണ് മോഹന്‍. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ്് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അമിതമായി മദ്യപിച്ചെത്തി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭാര്യയെ മര്‍ദിച്ചിരുന്നു.
പലതവണ വെട്ടിപ്പരിക്കേല്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇതെതുടര്‍ന്നാണ് ഭാര്യ പരാതിയുമായി എത്തിയത്. ഏതാനും ദിവസം മുമ്പ് പെട്രോള്‍ പമ്പില്‍ ആയുധവുമായി എത്തി ഇയാള്‍ അക്രമത്തിന് ശ്രമിച്ചത്് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.