വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, നഗ്നഫോട്ടോകള്‍ പകര്‍ത്തി; അധ്യാപകന്‍ അറസ്റ്റില്‍
സുള്ള്യ: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. സുബ്രഹ്മണ്യയിലെ ഹൈസ്‌കൂളില്‍ അധ്യാപകന്‍ റായ്ച്ചൂര്‍ സ്വദേശി ഗുരുരാജിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ച ശേഷം വിദ്യാര്‍ഥിയുടെ നഗ്നഫോട്ടോകള്‍ പകര്‍ത്തുകയും തുടര്‍ന്ന് ബ്ലാക്ക് മെയിലിന് ശ്രമിക്കുകയും ചെയ്ത കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യാര്‍ഥിനിയെ ഇയാള്‍ തന്റ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്നഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
പണം നല്‍കിയില്ലെങ്കില്‍ നഗ്നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു അധ്യാപകന്റെ ഭീഷണി. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ പോലീസ് പ്രതിയെ പിടികൂടി. പുത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.