Kerala NewsLatest News
കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയയാള്‍ പിടിയില്‍
തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷെറിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. രോഗിയായ യുവതിയോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് ഷെറിന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.