കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച, മോഷ്ടിച്ച മാല മുക്കുപണ്ടം, പ്രതിയെ പിടികൂടി നാട്ടുകാര്‍
തൃശൂര്‍: കഴുത്തില്‍ കത്തിവച്ച് സ്ത്രീയുടെ മാല കവര്‍ന്ന പ്രതിയെ പിടികൂടി നാട്ടുകാര്‍. ചാലക്കുടിയിലാണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി മനു കുര്യനാണ് (33) പിടിയിലായത്. ഇയാളെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്റിന്റെ ഓഫീസില്‍ കയറി മാല പിടിച്ചുപറിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ നോക്കുന്നതിനിടെയാണ ഇയാളെ് നാട്ടുകാര്‍ പിടികൂടിയത്.
എന്നാല്‍ ഇയാള്‍ തട്ടിയെടുത്ത മാല മുക്കുപണ്ടമായിരുന്നു. ഇന്‍ഷുറന്‍സ് ഏജന്റായ സിന്ധു ജോസഫിന്റെ മാലയാണ് കവര്‍ന്നത്. കഴുത്തില്‍ കത്തിവച്ച് മാല ഊരി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുക്കുപണ്ടമാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പ്രതി പിടിവിടാന്‍ തയ്യാറായില്ല. മാല കഴുത്തില്‍ നിന്ന് ശക്തിയായി വലിച്ചെടുത്തതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ഏജന്റായ സത്രീക്ക് കഴുത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
മല ഊരിയെടുത്തതിന് ശേഷം സിന്ധുവിനെ തള്ളി താഴെയിട്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സമാനമായ രീതീയില്‍ ഇയാള്‍ മറ്റ് രണ്ടിടത്ത് പിടിച്ചുപറി ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തൃപ്പൂണിത്തുറയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്നു മനു. കൊവിഡ് കാരണം ഹോട്ടല്‍ പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അമ്മയില്‍ നിന്ന് പണം വാങ്ങി ഇയാള്‍ മണ്ണാര്‍ക്കാട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പണം തീര്‍ന്നതിനെ തുടര്‍ന്നാണ് കവര്‍ച്ചയ്ക്ക് ഇറങ്ങിയത്.