ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ്; മുന്‍ ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി: ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍. ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൂടിയ പലിശ വാഗ്ദ്ധാനം ചെയ്താണ് ഈ ബാങ്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ചെര്‍പ്പുളശ്ശേരിയില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.
കോടികളാണ് ഇത്തരത്തില്‍ സമാഹരിച്ചത്. എന്നാല്‍ പിന്നീട് നിക്ഷേപകര്‍ക്ക് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയതോടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് സ്ഥാപനം അടച്ച് പൂട്ടുകയായിരുന്നു.
ബാങ്കിന്റെ പ്രവര്‍ത്തന ആവശ്യത്തിനായി വാങ്ങിയ വാഹനങ്ങള്‍ സുരേഷ് കൃഷ്ണ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ ആര്‍ എസ് എസ് നേതാവിനെതിരെ ഏഴോളം ബി ജെ പി പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.