Kerala NewsLatest News
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ചു, പ്രതി അറസ്റ്റില്‍
പാലക്കാട്: വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണന്‍് (39) ആണ് ടൗണ്‍ സൗത്ത് പൊലീസ് പിടിയിലായത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഇയാള്‍. സിസിടിവികളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തിയാണ് നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി എത്തിയത്.
തേങ്ങയിടാനെന്ന പേരില്‍ വന്ന്് ഇയാള്‍ വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം ആളെ തിരിച്ചറിയാതെ ഇരിക്കാന്‍ മുടിയും താടിയും വടിച്ചശേഷം നാട്ടില്‍ തുടരുകയായിരുന്നു. സംഭവം സ്ഥലത്തെത്തിയവരുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.