പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛനും അമ്മാവനും സഹോദരനും പിടിയില്‍
ചെന്നൈ: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും പിടിയില്‍. ചെന്നൈയിലെ മടിപ്പാക്കത്താണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്ക് കാരണം കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും മുത്തച്ഛന്‍, മുത്തച്ഛന്റെ വീട്ടിലേക്ക് കൂട്ടി പോയിരുന്നു.
എന്നാല്‍ കൂടെ കിടന്ന ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കുട്ടി ഭയന്ന് അമ്മാവന്റെ മുറിയിലേക്ക് പോയെങ്കിലും രക്ഷിക്കാനെന്ന വ്യാജേന അമ്മാവനും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അവസാനം സഹായത്തിനായി പെണ്‍കുട്ടി സഹോദരന്റെ മുറിയില്‍ പോയി എന്നാല്‍ പതിനാറ് വയസ്സുള്ള സഹോദരനും കുട്ടിയെ പീഡിപ്പിച്ചു.
അടുത്ത ദിവസം മക്കളെ കാണാന്‍ വീട്ടിലെത്തിയ മാതാവ് കുട്ടിയ്ക്ക് ശാരീരിക പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി ഡോക്ടറോട് പീഡന വിവരം പറഞ്ഞു്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരായയതായി സ്ഥിരീകരിച്ചു.
പന്നീട് കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പോലീസ്് പോക്സോ വകുപ്പ് ചുമത്തി മുത്തച്ഛനേയും അമ്മാവനേയും സഹോദരനേയും അറസ്റ്റ് ചെയ്തു.