Kerala NewsLatest News

പാലക്കാട് സഹകരണ ബാങ്ക് കവര്‍ച്ച; പ്രതി മഹാരാഷ്ട്രയില്‍ നിന്നും പിടിയില്‍

പാലക്കാട്: ചന്ദ്രനഗര്‍ സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ മഹാരാഷ്ട്രയില്‍ നിന്ന് പോലീസ് പിടികൂടി. മഹാരാഷ്ട്ര സത്താറ സ്വദേശി നിഖില്‍ അശോക് ജോഷിയെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞമാസം 26 ന്് ചന്ദ്രനഗറിലെ മരുത റോഡ് സഹകരണ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് ഏഴരക്കിലോ സ്വര്‍ണവും 18,000 രൂപയുമാണ് മോഷണം പോയത്.

തുടര്‍ന്ന് പോലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ്് പ്രതി വലയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞത്. ധനകാര്യ സ്ഥാപനങ്ങളും സഹകരണബാങ്കുകളും ലക്ഷ്യമിട്ടാണ് ഇയാള്‍് മോഷണം നടത്തുന്നത്്.

കവര്‍ച്ചയ്ക്കായി ഇയാള്‍ ഒരുമാസത്തോളം പാലക്കാട്ട് താമസിച്ചിരുന്നു. കവര്‍ച്ച നടത്തിയ ശേഷം സ്വര്‍ണമെല്ലാം സത്താറയിലെ വിവിധ വ്യക്തികള്‍ക്ക് കൈമാറിയതായാണ് വിവരം. ഇയാള്‍ ഒറ്റയ്ക്കാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ബാങ്കിനടുത്തുളള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പോലീസ് സംഘം മഹാരാഷ്ട്രയിലെത്തി് പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button