ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി ഒളിച്ചോടി, ശേഷം സംഭവിച്ചത്
എരുമപ്പെട്ടി: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ നൗഫല്‍(25) നെയാണ് അറസ്റ്റു ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നറക്കി ബൈക്കില്‍ കയറ്റി ഇയാള്‍ വാടകയ്ക്ക് എടുത്ത ക്വാട്ടേഴ്സിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ മുന്‍ പരിജയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാള്‍ പോലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.
ഫോണില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പരിജയപ്പട്ടാണ് പ്രതി പെണ്‍കുട്ടിയെ വലയിലാക്കിയത്. ആറുമാസമായി ഇയാളുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കിക്കൊണ്ടു പേവുകയായിരുന്നെന്നും പിന്നീട് തന്നെ പീഡിപ്പിച്ചെന്നും കുട്ടി പോലീസിനു മൊഴി നല്കി്.