Editor's ChoiceKerala NewsLatest NewsNationalNews
നെയ്യാർ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയി

നെയ്യാർ സഫാരി പാർക്കിൽ കൂട്ടിൽ നിന്ന് പാർക്കിലേക്ക് മാറ്റുന്നതിനിടെ കടുവ ചാടിപോയി. കഴിഞ്ഞ ദിവസം പാർക്കിൽ എത്തിച്ച കടുവയാണ് ചാടിയത്. വയനാട് ചിയമ്പം മേഖലയിൽ നിന്നാണ് കടുവയെ പാർക്കിൽ കൊണ്ടുവന്നത്.കടുവയുടെ പരിശോധനകൾ നടത്തുന്നതിനായാണ് കടുവയെ പാർക്കിലേക്ക് മാറ്റിയത്.
കടുവയെ കണ്ടെത്തുന്നതിനുള്ള മൂന്ന് ഘട്ട പരിശോധന ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തി കഴിഞ്ഞു.അതേസമയം ഫോറസ്റ്റിന്റെ ഫെൻസിംഗ് കടന്ന് കടുവ പുറത്തു പോയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.പാർക്കിനുള്ളിൽ തന്നെയുണ്ടെന്നും ഉടൻ കണ്ടെത്തുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.