CrimeDeathKerala NewsLatest News

മദ്യപാനത്തിനിടെ തര്‍ക്കം: ഒരാള്‍ക്ക് കുത്തേറ്റു, പ്രതി പിടിയില്‍

പുലാപ്പറ്റ: മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മണ്ടഴി സ്വദേശി പത്മരാജനാണ് (41) കുത്തേറ്റത്. കഴുത്തിനും വയറിലുമാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഇയാള്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മണ്ടഴി സ്വദേശി സെന്തിലിനെ (44) കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിരിച്ചിരുന്ന് മദ്യപിച്ചപ്പോഴുണ്ടായ തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയും് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോങ്ങാട് എസ്.ഐമാരായ കെ. മണികണ്ഠന്‍, എ.കെ. താഹിര്‍, എ.എസ്.ഐ കെ.പി. നാരായണന്‍ കുട്ടി, എസ്.സി.പി.ഒ ഒ.കെ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം. രതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button