CovidDeathKerala NewsLatest News
മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിലിരു ന്നയാൾ മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. 82 വയസ്സായിരുന്നു. ജൂൺ 29 ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കവേയാണ് മരണം. അർബുദത്തിന് ചികിത്സ ചെയ്തു വന്നിരുന്നു. ജൂലൈ ഒന്നാം തീയതി പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവ സാമ്പിൾ ശേഖരിച്ചു നേരത്തെ തന്നെ പരിശോധനക്കയച്ചിരുന്നു.