Kerala NewsLatest News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തമലം അംബേദ്കര്‍ കോളനി സ്വദേശിയും മുന്‍ ഗവ.പ്രസ് ജീവനക്കാരനുമായ ശിവന്‍കുട്ടി (66) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ പെണ്‍കുട്ടിക്കുനേരെയാണ് അതിക്രമം നടന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൂന്തുറ പൊലീസ് സ്‌റ്റേഷനിലും പോക്‌സോ കേസ് നിലവിലുണ്ട്.