രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കി, അക്കൗണ്ട് മരവിപ്പിച്ചു; ട്വിറ്റര്‍ കോടതിയില്‍
ദില്ലി: ലൈഗീക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം വെളിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് നീക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചെന്നും ട്വിറ്റര്‍ കോടതിയില്‍. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസില്‍ ഹൈക്കോടതിയിലാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നും അതിനാല്‍ ട്വീറ്റ് നീക്കുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു എന്നും ട്വിറ്റര്‍ ഇന്ത്യ ദില്ലി ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസിലേക്ക് പരാതിക്കാരന് അനാവശ്യമായി ട്വിറ്ററിനെ വലിച്ചിഴച്ചതാണെന്നും അവര്‍ വിശദമാക്കി.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ തിരിച്ചറിയപ്പെടുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണ് ് മകരന്ദ് സുരേഷ് മദ്ലേകര്‍ എന്നയാള്‍ പരാതി നല്‍കിയത്.
കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 27ലേക്ക് മാറ്റി.