അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം / പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ ഒളിച്ചു വെക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ പാലാരിവട്ടം പാലം ഇടതുപക്ഷ സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നു. പാലത്തിന്റെ ഇളകിപ്പോയ ഭാഗത്തിന്റെ പണി നടത്തിയത് ഇടത് സര്‍ക്കാരാണ്. പാലം നിര്‍മാണത്തില്‍ ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതത് എന്ത് കൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.