Kerala NewsLatest News

ചിത്രങ്ങളെ ഇലകളില്‍ വെട്ടി വിസ്മയം തീര്‍ത്ത് മലപ്പുറംകാരന്‍ ശുഹൈബ്

ലോക്ഡൗണ്‍ സമയത്ത് പലവിധത്തിലുള്ള കഴിവുകള്‍ തെളിയിച്ചവരെ നാം കണ്ടിട്ടുണ്ട്. ചിത്രങ്ങളെ ഇലകളില്‍ വെട്ടി ഉണ്ടാക്കുന്നവര്‍ നമുക്കിടയില്‍ അപൂര്‍വ്വമായിരിക്കും. അങ്ങനെയുള്ള ഒരു ലീഫ് ആര്ടിസ്റ്റാണ് ഉണ്ട് മലപ്പുറം കിഴിശ്ശേരി യില്‍…തൃപ്പനച്ചി സ്വദേശികളായ ഉമ്മര്‍ ഖദീജ ദമ്പതികളുടെ മകന്‍ ശുഹൈബ് ആണ് അത്.

ഒന്നാം ലോക്ക് ഡൗണ് സമയത്താണ് ശുഹൈബ് ഇലകളില്‍ വ്യത്യസ്തമായ രീതിയിലുള്ള പടങ്ങള്‍ വെട്ടി എടുക്കാനുള്ള ശ്രമം ആരംഭിച്ചത്.അവ സമൂഹ മദ്യങ്ങളില്‍ ഷുഹൈബ് പങ്കു വെക്കുകയും ചെയ്തതോടെ ശുഹൈബിന് സാമൂഹികമാധ്യമങ്ങളില്‍ നിന്നും, കൂട്ടുകാരില്‍ നിന്നുമൊക്കെ മികച്ച പിന്തുണയാണ് ലഭിച്ചത്.ഇതോടെയാണ് ശുഹൈബ് ലീഫ് ആര്‍ട്ടില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തി തുടങ്ങിയത്.

കല്യാണ പരിപാടികള്‍ക്കും മറ്റുമായി ലീഫ് ആര്‍ട്ട് ചെയ്യാന്‍ ശുഹൈബിനെ തേടി നിരവധി പേരാണ് പിന്നീട് എത്തിയത്.വരന്റെയും, വധുവിന്റെയും പേരുകള്‍ കൊത്തിയുണ്ടാക്കിയ ചിത്രങ്ങളും, മുഖപടം നോക്കി അതുപോലെതന്നെ വലിയ ഇലകളില്‍ വെട്ടിയെടുത്ത ചിത്രങ്ങളും വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനും, നിയമസഭാ തിരഞ്ഞെടുപ്പിനും വേണ്ടി ശുഹൈബ് നൂറുകണക്കിന് ലീഫ് ആര്‍ട്ടുകളാണ് ചെയ്തിട്ടുള്ളത്.

രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകളും, സ്ഥാനാര്‍ഥികളുടെ ചിത്രവുമെല്ലാം വളരെ ഭംഗിയായി തന്നെ ശുഹൈബ് വെട്ടി എടുത്തിട്ടുണ്ട്. ചെറിയ ചിത്രങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ ശുഹൈബ് ചെയ്തു തീര്‍ക്കും. ഇവയെല്ലാം വലിയൊരു പുസ്തകത്തില്‍ ഒട്ടിച്ചെടുത്ത ശേഖരവും ശുഹൈബ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആണികള്‍ അടുക്കി വെച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങളിലും കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് ശുഹൈബ്. ബി.എ പൊളിറ്റിക്സിലെ ബിരുദ പഠനം കഴിഞ്ഞിരിക്കുകയാണ് ശുഹൈബിപ്പോള്‍. ഉപ്പ വിദേശത്താണ്. നുസൈബ, ഉനൈസ്, അദ്നാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button