അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ ചുമതലയില്‍ നിന്ന് നീക്കി.

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ ചുമതലയില്‍ നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയുടെ പദവിയില്‍ നിന്നു അരുണിനെ നീക്കിയെങ്കിലും ഡ്രീം കേരളയില്‍ തുടരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അരുണ്‍ ബാലചന്ദ്രനെ അടിയന്തരമായി നീക്കുകയായിരുന്നു.
കൊവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഡ്രീം കേരള പദ്ധതിയുടെ നിര്‍വാഹക സമിതിയില്‍ അരുണ്‍ അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയില്‍ ഈ മാസം ആദ്യമാണ് അരുണിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. അരുണിന്റെ നിയമനം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ക്രമവിരുദ്ധമായി നടത്തുകയായിരുന്നു. ഐ.ടി ഫെലോ ആകാനുള്ള യോഗ്യതയോ പ്രവൃത്തി പരിചയമോ അരുണിനില്ലെന്നും ആരോപണം ഉയർന്നിരിക്കുകയാണ്.
അതേസമയമാ, അരുൺ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് അരുണിനെ ശിവശങ്കരൻ മുഖ്യന്റെ ഓഫീസിൽ പ്രതിഷ്ട്ടിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.