
ശിവസേന നേതാവ് കമലാകർ ജംസന്ദേക്കറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ലഭിച്ച അരുണ്‍ ഗാവ്‌ലി ജയിൽ മോചിതനായി. സ്വീകരിക്കാൻ കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും എത്തി. മഹാരാഷ്ട്രയിലെ മകോക നിയമപ്രകാരമാണ് ഗാവ്‌ലിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കോടതി വിധിച്ച നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
‘അഖിൽ ഭാരതീയ സേന’ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനായ അരുണ്‍ ഗാവ്‌ലി, 2004ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈയിലെ ചിഞ്ച്‌പൊക്ലി മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. കൊലക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന്, പാർട്ടിയുടെ നേതൃത്വ ചുമതല ഭാര്യയും മകളും ഏറ്റെടുത്തു. 2012 ഓഗസ്റ്റിൽ മുംബൈ സെഷൻസ് കോടതി, ജംസന്ദേക്കറെ കൊലപ്പെടുത്തിയ കേസിൽ ഗാവ്‌ലിക്ക് ജീവപര്യന്തം തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Tag: Arun Gawli, accused in the murder of Shiv Sena leader Kamalakar Jamsandekar, released from jail