CovidLatest NewsNational
സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യ വാക്സിനുകള്‍ നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
കേരളത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യ വാക്സിനുകള്‍ നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനായി 1.34 കോടി വാക്‌സിനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വാക്‌സിന്‍ ഉടന്‍ തന്നെ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,933 പോസിറ്റിവ് കേസുകളും, 350 മരണവുമാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 30.21 ശതമാനമാണ്.