ആര്യയുടെ ഫോട്ടോയ്ക്ക് ‘പോയി നിക്കർ എടുത്തിടൂ’ എന്ന് കമന്റ്; ആര്യ നൽകിയ മറുപടി കേട്ടോ?

കഴിഞ്ഞ ദിവസങ്ങളിൽ വളരെ ബോൾഡ് ലുക്കിലുള്ള ഏതാനും ചിത്രങ്ങളുമായി നടിയും അവതാരകയും ബിഗ് ബോസ് മത്സരാർത്ഥിയുമായ ആര്യ ബാബു സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു
ഒരു ഹുഡഡ് ഷർട്ട് ധരിച്ച് അതീവ ഗ്ലാമറസായാണ് ആര്യ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ ഫോട്ടോഷൂട്ടിനായി ആര്യ വമ്പൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഗ്ലാമർ ചിത്രത്തിന് കീഴിൽ സദാചാര കമന്റുകൾ വരാനും അധികം വൈകിയില്ല
എന്നാൽ കമന്റ് ബ്ലോക്ക് ചെയ്യാനോ, ഡിലീറ്റ് ചെയ്യാനോ, കാണാതെ മാറി പോകാനോ ആര്യ തയാറായില്ല. മറുപടി കൊടുക്കുക തന്നെ ചെയ്‌തു ‘പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ’ എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ്. ഇതിനു ആര്യ നേരിട്ട് മറുപടി കൊടുത്തിട്ടുണ്ട്
‘ആക്ച്വലി സ്പീകിംഗ്, നിക്കർ ഉണ്ടെടോ’ എന്നായി ആര്യ. നടിമാർ ഗ്ലാമർ ചിത്രങ്ങൾ ഇട്ടാൽ സദാചാരക്രമണം ഇപ്പോൾ പതിവാണ്.ഏതാനും വർഷങ്ങൾക്ക് മുൻപ് ആര്യ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി വാർത്തകളിൽ ഇടം നേടിയിരുന്നു.