Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
കോളേജ് വിദ്യാർത്ഥിനിയും 21കാരിയുമായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും.

തിരുവനന്തപുരം / തിരുവനന്തപുരം കോർപറേഷനിലെ മുടവൻമുകൾ കൗൺസിലറും, ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയുമായ 21കാരി ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സംസ്ഥാനത്ത് മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ. മുടവൻമുകൾ കൗൺസിലറായ ആര്യ,തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി കൂടി ആയിരുന്നു.
വെള്ളിയാഴ്ച നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
പേരൂർക്കടയില്‍നിന്നു ജയിച്ച ജമീല ശ്രീധരന്‍, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും, ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയുമായ ആര്യയുടെ പേര് ഒരു യുവപ്രതിനിധി എന്ന നിലയിലാണ് നറുക്കുവീഴാന്‍ ഇടയാക്കുന്നത്.