CinemaCovidLatest NewsNews

ഞാന്‍ ഇത്രയും വേഗം കോവിഡ് മുക്തനാകാന്‍ കാരണമിതാണ്, വെളിപ്പെടുത്തി ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍

കോവിഡ് പോസിറ്റീവായ നടന്‍ അര്‍ജുന്‍ രാംപാല്‍ വൈറസില്‍ നിന്ന് മുക്തനായതായി പോയവാരത്തില്‍ വെളിപ്പെടുത്തിയിരുന്നു. 48 കാരനായ താരം തന്റെ ഫോളോവേഴ്സിനോടും ആരാധകരോടുമായി സോഷ്യല്‍ മീഡിയ വഴി സന്തോഷ വാര്‍ത്ത പങ്കിട്ടുകൊണ്ടാണ് അക്കാര്യം അറിയിച്ചത്. പുഞ്ചിരിക്കുന്ന മുഖത്തോടെ സെല്‍ഫി പോസ്റ്റ് ചെയ്ത നടന്‍ ഒരാഴ്ചയ്ക്കുള്ളില്‍ എങ്ങനെ സുഖം പ്രാപിച്ചുവെന്നും വെളിപ്പെടുത്തി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടിയ അ‍ര്‍ജുന്‍ തന്റെ അനുഭവം ചിത്രത്തിന് താഴെ അടിക്കുറിപ്പായി കുറിച്ചു. വൈറസ് കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുമായി അദ്ദേഹം തന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ അറിയിച്ചു. കൊറോണ വൈറസ് നെഗറ്റീവ് ആയതില്‍ തനിക്ക് ഭാഗ്യമുണ്ടെന്നും ദൈവം തന്നോട് ദയ കാണിച്ചതായും അ‍‍ര്‍ജുന്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞ കാര്യങ്ങളും താരം വെളിപ്പെടുത്തി. കോവിഡ് -19 വാക്‌സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ചതാണ് വൈറസിന്റെ കാഠിന്യം കുറയാനും രോഗലക്ഷണങ്ങളൊന്നുമുണ്ടാകാത്തതിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം വാക്സിനേഷന്‍ എടുക്കണമെന്നും വാക്സിന്‍ ലഭിച്ചതിനു ശേഷവും എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു.

രോഗബാധിതനായിരുന്നപ്പോള്‍ സ്നേഹാന്വേഷങ്ങളും ആശംസകളും അയച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിച്ച അര്‍ജുന്‍ അവരോട് പോസിറ്റീവായി തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും കൊറോണ പോസിറ്റീവ് ആകരുതെന്നും പറയുന്നുണ്ട്.

പലരും രാജ്യത്ത് വൈദ്യസഹായങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന ഈ ദുരിത സമയങ്ങളില്‍ പ്രതീക്ഷയുടെ ഒരു കിരണമായിട്ടാണ് നടന്റെ പോസ്റ്റ് എത്തിയത്. ഇപ്പോള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാണ്, എന്നിരുന്നാലും മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ സിനിമയായ ധക്കാദില്‍ അര്‍ജുന്‍ ഉടന്‍ അഭിനയിക്കും. നടി കങ്കണ റണൗത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button