CinemaLatest NewsLaw,NationalNews
ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്‍തര്‍ റോഡ് ജയിലിന് പുറത്ത് ആര്യന്‍ ഖാനെ സ്വീകരിക്കാന്‍ പിതാവ് ഷാരൂഖ് ഖാന്‍ നേരിട്ടെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 11 മണിയോടെയാണ് ആര്യന്‍ ജയിലിന് പുറത്തേക്ക് ഇറങ്ങിയത്. ജയിലിന് പുറത്ത് നിരവധി ആരാധകര്‍ തടിച്ചുകൂടിയിരുന്നു.
വലിയ സുരക്ഷ സന്നാഹവും ഇവിടെ ഒരുക്കിയിരുന്നു. അര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബ്ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരും ജയില്‍ മോചിതരായി. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ഒക്ടോബര്‍ രണ്ടിന് അറസ്റ്റിലായ ആര്യന്‍ കഴിഞ്ഞ 23 ദിവസമായി ആര്‍തര്‍ റോഡ് ജയിലിലായിരുന്നു. ഷാരൂഖ് ഖാന്റെ ഉറ്റസുഹൃത്തും സിനിമ താരവുമായ ജൂഹി ചൗളയാണ് ആര്യന് ജാമ്യം നിന്നത്.