ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് കേസില്‍ ജാമ്യം. ആര്യന്‍ ഖാന്റെ കൂടെ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റിനും മുണ്‍മുണ്‍ ധമേച്ചയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ തുടര്‍ച്ചയായ വാദങ്ങള്‍ക്കൊടുവിലാണ് ആര്യനും സംഘത്തിനും ജാമ്യം ലഭിക്കുന്നത്. നാളെയോ ശനിയാഴ്ചയോ ആര്യന്‍ ജയില്‍ മോചിതനാകുമെന്നാണ് കരുതുന്നത്.
ആര്യന്‍ ഖാനുവേണ്ടി ഹാജരായത് മുന്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ രഹ്‌തോഗിയാണ്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി നാളെ ലഭിക്കുമെന്നാണ് രഹ്‌തോഗി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
25 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ആര്യന്‍ മോചിതനാകുന്നത്. നേരത്തേ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.